2016, മേയ് 9, തിങ്കളാഴ്‌ച

ന്‍റെ ....ചോന്ന കുന്നിക്കുരു

പഴയ പൊതി ഇപ്പോള്‍
തിരിച്ചും മറിച്ചും നോക്കി 
മെല്ലെ പൊതിയഴിച്ചു
പഴയ ഗന്ധം മാറിയില്ല
പഴയ കടലാസിന്റെ
 പഴകിയൊരു മനസ്സിന്‍റെ
ആ ഗന്ധം ചിരപരിചിതം
കുന്നിക്കുരുക്കള്‍ ചിതറി
വാരിയെടുത്തില്ല ഒന്നും
ധൃതി പിടിച്ചു നോക്കിയില്ല
മെല്ലെ ഒരെണ്ണം കയ്യിലെടുത്തു
ഒരു വശം ചുവപ്പ് തന്നെ
അപ്പോള്‍ മറു വശമോ
തിരിച്ചു നോക്കിയപ്പോള്‍
അതെ ..കറുപ്പ് തന്നെ
ഇത് ശരിയല്ലലോ ..അതോ?
ഇല്ല ..അയാള്‍ കള്ളം പറയില്ല
വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ
വാക്കുകള്‍ പോലെ മനസ്സ് പോലെ
കറുപ്പ് കലര്‍ന്നതാവുമോ
അയാള്‍ പറഞ്ഞത്
മുഴുവന്‍ ചുവന്നുവെന്നാണ്
അന്ന് ഞാന്‍ നോക്കിയതല്ലേ
അയാള്‍ കള്ളം പറയുകയില്ല
പിന്നെയീ കറുപ്പ് ...
ഇതെങ്ങനെ വീണ്ടുമെത്തി?


6 അഭിപ്രായങ്ങൾ:

 1. ഏറെ ചുവന്നാൽ കറുപ്പായിത്തോന്നുമായിരിക്കും

  മറുപടിഇല്ലാതാക്കൂ
 2. കബളിപ്പിക്കപ്പെട്ടല്ലോ!!!


  നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അയാള്‍ കബളിപ്പിക്കില്ല ...തോന്നല്‍ ആയിക്കൂടെ? നന്ദി സുധി

   ഇല്ലാതാക്കൂ
 3. മയില്‍പ്പീലി പെറ്റിട്ടും ഇല്ലല്ലോ!
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...