2016, മാർച്ച് 27, ഞായറാഴ്‌ച

എന്‍റെ ആത്മാവിന്

ഒരു മനസ്സ് കളഞ്ഞു പോയിരിക്കുന്നു
നിറമില്ലാത്ത.... ഗന്ധമില്ലാത്ത
ആകര്‍ഷണീയത തീരെയുമില്ലാത്ത
ഒരു മനസ്സ് കളഞ്ഞു പോയിരിക്കുന്നു

നീയെടുത്തുവെന്നു ഞാന്‍ പറയുകയില്ല
പക്ഷെ നിനക്കതിനെ കണ്ടാലറിയും
ഒരുപക്ഷേ അറിയാതെ വന്നാല്‍ നീ
മെല്ലെ ചെവിയോര്‍ക്കണം അപ്പോള്‍
അത് നിന്‍റെ പേര് പറയുന്നുണ്ടാവും

ഒരു അസ്വാഭാവികതയും നിനക്ക് തോന്നരുത്
അതിന്‍റെ ഉടമസ്ഥന്‍ നീ തന്നെ ആയിരുന്നു
ആ മനസ്സ് നിന്റെത് മാത്രമായിരുന്നു
നിനക്ക് വേണ്ടി തുടിച്ചോരാത്മാവ് അതിലും
ഉണ്ടായിരുന്നെന്ന്‍ നീ മാത്രം അറിയുക

ആരുമറിയാതെ എവിടെയെങ്കിലും കിടന്ന്
മുറിവേല്‍ക്കുകയെങ്കില്‍ ഒരു പക്ഷേ
നിന്‍റെ പേര് വിളിച്ചത് കരയുകയാവാം
ഒരു കാലത്ത് നിന്നെ സ്നേഹിച്ചിരുന്ന
ഇന്ന് നിന്റെ വെറുപ്പില്‍ ഉരുകുന്ന
അതിനു കരയുവാനേ കഴിയുള്ളൂ

നിനക്ക് പറയുവാന്‍ ന്യായമേറെ
അതിനുമുണ്ടാകും കുറെയൊക്കെ
എന്നിട്ടും ഒടുവില്‍ ഈ അടിയറവ്
അത് നീയറിയാന്‍ മാത്രം ഒടുവില്‍
ഏറ്റവുമൊടുവില്‍ പറയാം

ആ ശരീരം ഉപേക്ഷിച്ചതിന് യാത്രയാകാന്‍
അധികം ദൂരമില്ല എന്ന തിരിച്ചറിവ്
ഇഷ്ടമില്ലാഞ്ഞിട്ടും പോയേ തീരൂ എന്നവര്‍
വിധിയെഴുത്ത് കഴിഞ്ഞു ഇനി പാപം
പരിഹരിച്ചു മടങ്ങാം ...എന്നേക്കുമായ്

9 അഭിപ്രായങ്ങൾ:

 1. ആത്മാവിനു മനസ്സിനോട് പറയാനുള്ളത്

  മറുപടിഇല്ലാതാക്കൂ
 2. പാപപരിഹാരാര്‍ത്ഥം!
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. 'നിറമില്ലാത്ത.... ഗന്ധമില്ലാത്ത
  ആകര്‍ഷണീയത തീരെയുമില്ലാത്ത...' പിന്നെയെന്താണ് ഈ അത്മാവിനുള്ളത്? ഇതൊന്നുമില്ലങ്കില്‍ വലിച്ചെറിയുന്നതാണ് നല്ലത്, ഇനികളഞ്ഞു പോയെങ്കില്‍ പരിതപിക്കാന്‍ മാത്രം എന്തിരിക്കുന്നു?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതൊന്നുമില്ലെങ്കിലും അതെന്‍റെ മനസ്സല്ലേ? എനിക്ക് സ്നേഹമുണ്ടാവും

   ഇല്ലാതാക്കൂ
 4. കുറെ കാലത്തിനു ശേഷമാണ് ബ്ലോഗ് വായന..

  നന്നായിരിക്കുന്നു ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 5. കളഞ്ഞ്‌ പോയ മനസ്സിനു പറയാൻ എ ന്തെല്ലാമല്ലേ?!?!?!!?

  മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...