2014, ജനുവരി 9, വ്യാഴാഴ്‌ച

ഭ്രാന്തന്‍

നീയും ഞാനും  ഒരേപോലെ
കുറെ നടന്നു അങ്ങുമിങ്ങും
മുടിയലക്ഷ്യമായ് വേഷം മോശമായി
ആളുകള്‍പക്ഷെ നിന്നെ വേഗം തന്നെ
ഭ്രാന്തന്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു

അവിടെ ഞാന്‍ ജയിച്ചു ഭ്രാന്താ
എന്നെയവര്‍ കഴിവുള്ളവളാക്കി
ചിരിക്കേണ്ട നീ നിന്നെ പഴി പറഞ്ഞ
ഈ ലോകമെന്നെ ഒരിക്കലും പറയില്ല

നീ ഉരുട്ടിയുരുട്ടി മുകളില്‍ എത്തിച്ച
ആ കല്ല്‌ ഞാന്‍ കൈക്കലാക്കി എപ്പോഴേ
നീയറിയാതെ ആ കല്ല്‌ ഇപ്പോള്‍ എന്‍കയ്യില്‍
ഇനി ഞാന്‍ ഒന്നുറക്കെ ചിരിക്കാം നിന്നെ
തോല്‍പ്പിച്ചവളുടെ  ക്രൂരമായ ചിരി

ആ കല്ല്‌ ലേലത്തില്‍ വെക്കും
നാറാണത്തുഭ്രാന്തന്‍ ഉരുട്ടിയ കല്ല്‌
ആളുകള്‍ ഓടിയടുക്കും ചോദ്യവുമായ്
എങ്ങനെ കിട്ടി ? എവിടുന്നു കിട്ടി ?

വീണ്ടും ഞാന്‍ ഉറക്കെ ചിരിക്കും
നീ അങ്ങ് മലയുടെ മുകളില്‍ നിന്ന്
പണ്ട് പണ്ട് ചിരിച്ച അതേ ശബ്ദത്തില്‍
ഭ്രാന്താ നിനക്ക് ഭ്രാന്തില്ലാരുന്നുവെന്ന്
ലോകത്തെമ്പാടും ഓടി നടന്നു ഞാന്‍ പറയും

ലോകമറിയട്ടെ ഭ്രാന്തന്‍റെ ഭ്രാന്തന്‍ ചേഷ്ടകളുടെ കഥ
ഒരിക്കല്‍ ഉരുട്ടി കയറ്റിയിട്ടു വീണ്ടും താഴേക്കെറിഞ്ഞു
കൈകൊട്ടി ചിരിച്ചിരുന്നില്ലേ നീ
നീ ഉരുട്ടിയെടുത്ത നിന്‍റെ ഭ്രാന്തിന്‍റെ നേര്‍ രൂപം

മൌനം മറുപടിയല്ല ..നീ പറഞ്ഞേ മതിയാവൂ
അന്ന് താഴെ ആ കല്ല് വീണു മരിച്ചവളുടെ വിധി
നീ ചിരിക്കുമ്പോള്‍ പ്രാണന്‍ പോയവളെ നീ
കണ്ടതല്ലേ ..എന്നിട്ടും വീണ്ടും വീണ്ടും ചിരിച്ചില്ലേ

വരിക ലോകമേ ..അറിയുക ഈ ഭ്രാന്തന്‍റെ
ഭ്രാന്തില്ലായ്മയുടെ കഥ ..ക്രൂരതയുടെ കഥ
ഇനി ഈ കല്ല്‌ ഞാനും ഉരുട്ടും ഇവിടുന്ന്
ഉരുട്ടിയങ്ങറ്റം വരെ ..പിന്നെ താഴേക്ക്‌

ഭ്രാന്താ .നീ മാത്രം നീ മാത്രമറിയണം ..
ഞാന്‍ നിന്നെ പോലെ ഭ്രാന്തിയല്ല ...
ചിരിക്കരുത് നീ വീണ്ടും കൈകൊട്ടി
ചിരിക്കരുത് ഭ്രാന്താ വീണ്ടും നീ ..ചിരിക്കരുത്

12 അഭിപ്രായങ്ങൾ:

 1. മൌനം മറുപടിയല്ല ..നീ പറഞ്ഞേ മതിയാവൂ
  അന്ന് താഴെ ആ കല്ല് വീണു മരിച്ചവളുടെ വിധി

  മറുപടിഇല്ലാതാക്കൂ
 2. ആരൊക്കെയോ ഭ്രാന്തില്ലാതെയും !!

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2014, ജനുവരി 10 1:59 PM

  അനുഭവങ്ങള്‍ തീര്‍ത്ത തഴമ്പും...
  ചവിട്ടിക്കയറിയ വഴിയുടെ ദൈര്‍ഘ്യം സമ്മാനിച്ച
  കനത്ത പേശികളും ....
  പ്രാപ്തനാക്കുമവനെ ഇനിയുമൊരു തവണകൂടി ആ പാറ മുകളിലേക്കുരുട്ടുവാന്‍...
  ആവില്ല കുഞ്ഞേ ആ സിറിഞ്ചേന്തും കൈകള്‍ക്കത്!
  (കടപ്പാട്: ഭ്രാന്ത്‌ ഒരു അനുഗ്രഹം)

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. ഭ്രാന്താ വീണ്ടും നീ ..ചിരിക്കരുത്

  കവിത നന്നായി..എങ്കിലും വരികള്‍ കുറച്ചു കൂടി സംഗ്രഹിച്ചിരുന്നുവെങ്കില്‍ ഒന്നുകൂടി മികച്ചതായേനെ

  മറുപടിഇല്ലാതാക്കൂ
 6. നിനക്ക് ഭ്രാന്ത് തന്നെയാണോന്നൊരു.........

  നൈസ്.. ആശംസകള്..

  മറുപടിഇല്ലാതാക്കൂ
 7. ഭ്രാന്തുണ്ടായിട്ടും ഇല്ലെന്നഭിനയിക്കുന്നവരും, ഭ്രാന്തില്ലാഞ്ഞിട്ടും ഉണ്ടെന്നഭിനയിക്കുന്നവരും!! :)

  മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...