2012, നവംബർ 21, ബുധനാഴ്‌ച

ഒരു പെണ്ണ്

നിണമുറഞ്ഞോരശ്രുവായ് നേത്രത്തില്‍നിന്നുതിര്‍ന്നു
കവിളിലൂടൊഴുകിയെന്നധരത്തില്‍ മരിക്കവേ
ആത്മനൊമ്പരാഗ്നിയുടെ കയ്പ്പറിഞ്ഞതും
ലോകമിവളെ മിഴിനീരിന് പര്യായമാക്കി

പാടി പുകഴ്ന്ന പുരാണങ്ങള്‍ക്കപ്പുറം
പാതിവ്രത്യത്തിന്‍ കഥകള്‍ക്കുമപ്പുറം
കന്യകാത്വം ഹോമിച്ചവളെ മറന്ന പുരുഷാ
നിനക്കെവിടെയാ പര്യായം നല്‍കുമീ ലോകം

അവളവനമ്മയായ് വരികിലതുസുഖം
അവന്‍റെ നാരിയായ് വരികിലതുമതിസുഖം
രണമശ്രുവാക്കി പ്രാര്‍ത്ഥനയാലവനെ
കാത്തിരുന്നതീ നാരിയെന്നറിഞ്ഞില്ലവന്‍

രക്ഷസായ് രാക്ഷസീ രൂപമായ്‌ വര്‍ണ്ണം
കലരാതെ ക്രൂരമാക്കിയപ്പോളും നിന്‍റെ
നന്മ കാംക്ഷിച്ചവളാണീ നാരിയെങ്കിലും
നീ പകരമേകിയത്‌ അശ്രു മാത്രമല്ലേ

അബലയാണുഞാനവശയാണ് ഞാന്‍
സ്ഥാനലബ്ധിയാഗ്രഹിക്കാതെ -
ആധിപത്യകൊടുമുടി താണ്ടാത്തവള്‍
ഇന്നശ്രുസമയായവളീ  സ്ത്രീ

അസ്ഥിപഞ്ചരമാം ദേഹിയെങ്കിലു-
മവളുടെമാര്‍വിടതിന്നമൃതം നുകര്‍ന്നും
മേനിയഴകില്ലായ്കിലുമവളുടെ
ശീല്‍ക്കാരം മറന്നു പ്രാപിച്ചവന്‍

പുത്രിയായ്പത്നിയായമ്മയായ്
ഒടുവിലന്യയായ് തീര്‍ന്നൊരു
വൃദ്ധയായും നിന്‍റെ പാപം
പ്രസവിച്ചു തീര്‍ത്ത പുണ്യം

ഹേ .ലോകമേ നിങ്ങള്‍ പഴിച്ച
പിഴയെന്നൊരായിരമുരുവിട്ട
സ്ത്രീയെന്ന ഞാനായ പുണ്യം
നമിക്കയീ ജീവന്‍റെ പുണ്യമാം നേരും


13 അഭിപ്രായങ്ങൾ:

 1. കൊള്ളാം...പുരുഷ്ന്മാരെ പറ്റി പറഞ്ഞതു വരവു വച്ചു...

  മറുപടിഇല്ലാതാക്കൂ
 2. ജയരാജിന്റെ സ്നേഹതീരത്തില്‍ കണ്ടു. കവിതകള്‍ കൊള്ളാം. വീണ്ടും വരാം
  kas leaf

  മറുപടിഇല്ലാതാക്കൂ
 3. അവളവനമ്മയായ് വരികിലതുസുഖം, അവന്‍റെ നാരിയായ് വരികിലതുമതിസുഖം
  രണമശ്രുവാക്കി പ്രാര്‍ത്ഥനയാലവനെ,കാത്തിരുന്നതീ നാരിയെന്നറിഞ്ഞില്ലവന്‍....

  അറിഞ്ഞവരെ കണ്ടെത്താന്‍ കഴിയാത്തതാണ് പെണ്ണിനെ എന്നും കരയിക്കുന്നത്..
  കണ്ടെത്തിയവരില്‍ നിന്നും അറിയാന്‍ ശശ്രമിക്കാത്തതും ...

  നന്നായ്‌ എന്നാ ഭംഗി വാക്ക് പറയുന്നില്ല.. കാരണം ഇത് നന്നായിട്ടുണ്ട്.. ഒരു വിഷയം കിട്ടി അതില്‍ ഇങ്ങനെ എഴുതാമെങ്കില്‍.. നിനക്ക് ഇനിയും വളരെ നന്നായി എഴുതാന്‍ പറ്റും...

  മറുപടിഇല്ലാതാക്കൂ
 4. കരഞ്ഞു തളരരുത് ... കണ്ണീരും ഇന്ധനമാക്കി ആളുന്ന തീപ്പന്തമാകൂ .... സ്ത്രീ ജന്മങ്ങളെ ..

  മറുപടിഇല്ലാതാക്കൂ
 5. സ്ത്രീയെന്ന ഞാനായ പുണ്യം ...നൈസ് words

  മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...