2012, ഡിസംബർ 22, ശനിയാഴ്‌ച

നഷ്ടജന്മമോ ...ജന്മ നഷ്ടമോ

പിറവിയായതൊരു ജന്മനഷ്ടമായോ 
വെറും ക്രൂരതയുടെ മുഖപടമായോ 
വയറിലാഞ്ഞിടിച്ചമ്മയലറിക്കരഞ്ഞ-
പ്പോളറിയാനായില്ലെനിക്കെന്റെയപരാധം 

   ആരോ എറിഞ്ഞുടച്ച മാനത്തിന്റെ-
      യവശിഷ്ടമമ്മപോലുമറപ്പോടെനോക്കിയ-
പ്പോളളവില്ലാതെയൊഴുകിയുറഞ്ഞോരശ്രു-
മാത്രമറിയുവാനാരുമില്ലാതേകയായ് ഞാന്‍ 






നന്മമരത്തിന്റെ ചില്ലയിലൊരുകൊടും 
വിഷവിത്തിന്റെ ഉത്ഭവമാകാമൊരു
പിറവിക്കുമപ്പുറം ഭയാനകമാമൊരു 
വിപത്തിനെയെതിരേറ്റതാവാം 
തന്തയോ തായോയെന്നറിയാതെ വന്നെ
നിക്കുനേര്‍ക്കെന്തിനീയാക്രോശം 
ഉത്ഭവചോദ്യമൊരു ശരമായെനിക്കു 
            നേര്‍ക്കു തൊടുക്കുന്നതെന്തിനായ്‌ നീ 



അമ്മിഞ്ഞപാലിന്റെയമൃതം നുണഞ്ഞു 
മാറിന്റെ ചൂടെറ്റുറങ്ങുവാനൊരുമാത്ര 
അമ്മേ കനിയുമോ നീ ഈ കുരുന്നിനെ 
വെറുപ്പോടെയെങ്കിലുമാമടിയിലല്പനേരം 







മിഴിനീര്‍ തുടക്കവേണ്ട നീ 
മൊഴിയെ പ്രതീക്ഷിക്കവേണ്ട 
താരാട്ടിന്‍റെ ശ്രുതികേട്ടുറങ്ങവേണ്ട 
ഒരുമാത്രയൊരു തലോടല്‍ മാത്രം മതി 

ജന്മ സുകൃതമെന്നോ പുണ്യ 
ജന്മമെന്നൊ കേവല ഭാഷ്യങ്ങ 
ളൊന്നുമെനിക്കു വേണ്ടയൊരു 
മാത്ര മകളെന്ന മൊഴി മാത്രം മതി  

അമ്മയെന്നൊരുമാത്ര വിളിക്കുവാന്‍ 
അമ്മയെ സ്നേഹിക്കുവാനൊരുമകളാകുവാന്‍ 
അമ്മയാകാതിരിക്കുവാന്‍ വേണ്ടിയെങ്കിലും 
കനിയുകയമ്മേ ഈ കുരുന്നിനെ നീ 


സമര്‍പ്പണം : ആരുടെയോ കാമ ഭ്രാന്തിനു ഇരയായി പിറക്കേണ്ടി വന്ന മനുഷ്യ ജന്മങ്ങള്‍ക്ക് 

6 അഭിപ്രായങ്ങൾ:

  1. വേണ്ടാത്ത ജന്മങ്ങ്അളെക്കുറിച്ച് പൊള്ളുന്നൊരു കവിത

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു.ഇനിയും എഴുതണം ...ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു . അവതരണത്തിന് കൂടുതല്‍ മെച്ചപ്പെട്ട രീതികള്‍ സ്വീകരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .

    മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...