2012, നവംബർ 11, ഞായറാഴ്‌ച

രാത്രിഞ്ചരീവിലാപം


ഹേ ഭീമസേനാ ...നീയെന്നെ
പ്രണയിച്ചതോ ..പ്രണയം നടിച്ചതോ?
വനവാസത്തിലെന്റെ മേനിയുടെ
നീര്‍മാതളഗന്ധമേറ്റുറങ്ങിയപ്പോള്‍
എവിടെ പോയ്‌ നിന്‍ കുലമഹിമ
ക്ഷത്രിയ ധര്‍മം പേറിയ മാതൃ വചനവും

നിന്റെ ബീജമെന്നുള്ളില്‍ പിടഞ്ഞപ്പോ-
ളമ്മയുടെ മുന്നിലെന്റെ ഭാര്യയെന്നു
സധൈര്യം പറഞ്ഞ ഭീമസേനാ
പോരിലെന്റെ സഹോദരവധം
കണ്ടിട്ടും കാണാതെ നിന്നെയറിഞ്ഞവള്‍
ഒടുവിലാ കാനനമുപെക്ഷിച്ച യാത്രയില്‍
ആരുമറിയാതെയശ്രു തുടച്ചവള്‍

രാത്രീഞ്ചരിയെന്നും ക്രൂരയെന്നുമോ-
രോമനപ്പേര്‍ നല്‍കിയ കാട്ടാള  വര്‍ഗത്തിലൊരുവള്‍
പാഞ്ചാലിയുമായി രമിക്കുന്ന രാവുകളില്‍
കാനന വിജനതയില്‍ കണ്ണീരൊഴുക്കിയവള്‍

ഒടുവിലാപുത്രനെ ബലിയെന്നറിഞ്ഞും
യുദ്ധ സഹായമായ് അയച്ചതീ ഹിഡുംബി
പറയു ..ഭീമസേന ..നീയെന്നെ പ്രണയിച്ചതോ
അതോ വെറും ...പ്രണയം നടിച്ചതോ

10 അഭിപ്രായങ്ങൾ:

 1. ഘടോല്‍ക്കചന്റെ ഓര്‍മ്മ. കൂടുതല്‍ എഴുതൂ. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം പുതിയ അവതരണം , നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. ഹേ ഭീമസേനാ ...നീയെന്നെ
  പ്രണയിച്ചതോ ..പ്രണയം നടിച്ചതോ...
  തന്റെ പ്രണയം ചൂഷണം ചെയ്യപ്പെടുക ആയിരുന്നോ എന്ന ആകുലത നിറഞ്ഞ വാക്കുകള്‍ മനസ്സില്‍ ഒരു നൊബരം ഉണ്ടാക്കി...അഭിനന്ദനങ്ങള്‍ ദീപ..

  മറുപടിഇല്ലാതാക്കൂ
 4. കുട്ടിക്കാലത്ത് ബാലെ കാണുമ്പോള്‍ ഹിഡുംബി ഒരു ഭീകരസത്വമായിട്ടായിരുന്നു പ്രത്യക്ഷപ്പെടാറ്

  ചരിത്രത്തിന്റെ ഓരോ അനീതികള്‍

  (നല്ല കവിത, ഭാവന)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും ഹിഡുംബി നല്ലവള്‍ ആയിരുന്നു ..നന്ദി

   ഇല്ലാതാക്കൂ
 5. പാണ്ഡവർക്കിടയിൽ ഭീമസേനൻ പലതുകൊണ്ടും മിഴിവാർന്നു നിൽക്കുന്ന കഥാപാത്രമാണ്. ആ മനസ്സിന്റെ സംത്രാസങ്ങൾ എം.ടി രണ്ടാമൂഴത്തിൽ പറയുന്നുണ്ട്. ഇവിടെ ഉയർത്തിയ ചോദ്യത്തിന് ഉത്തരം അവിടെ ലഭിക്കുമെന്നു തോന്നുന്നു....

  ഹിഡുംബിയിലൂടെ ഉയർത്തിയ പ്രസക്തമായ ചോദ്യങ്ങൾ....
  ഇനിയും എഴുതുക......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രണ്ടാമൂഴം വായിച്ചപ്പോള്‍ ഹിടുംബിയോടെനിക്കൊരു ഇഷ്ടം തോന്നി ...അതാണ്‌ ഈ കവിത ..നന്ദി

   ഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...