2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഒരു മഴ പെയ്യട്ടെ

ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..

ഇന്നലകളുടെ ഓര്‍മ്മകള്‍ മായിക്കാന്‍
ഇന്ന് ജീവിച്ചുവെന്നറിയിക്കുവാന്‍
ഒരു മഴ പെയ്യട്ടെ

പ്രണയമേ നീ തന്ന നൊമ്പരം മായ്ക്കുവാന്‍
വിറച്ചു വിറച്ചു  നനഞ്ഞു തീരുവാന്‍
ഒരു മഴ പെയ്യട്ടെ

അവളുടെ ഉള്ളിലെ  പൊയ്പ്പോയ മാനവും
എരിയുന്ന മനവും നനയ്ക്കുവാന്‍
ഒരു മഴ പെയ്യട്ടെ

നെറുകയില്‍ ചാര്‍ത്തിയ കുങ്കുമം മായ്ക്കുവാന്‍
പിന്നെ പടര്‍ത്തി മുഖത്തൂടൊഴുക്കുവാന്‍
ഒരു മഴ പെയ്യട്ടെ

അപ്പൂപ്പന്താടി പോലെ പറന്നുയര്‍ന്ന
ചിറകിനൊരു ഭാരം നല്‍കി താഴേക്കു വലിക്കാന്‍
ഒരു മഴ പെയ്യട്ടെ

ചിതയിലെരിഞ്ഞ വിറകിനുള്ളില്‍ ആത്മാവിനെ
കുളിര്‍പ്പിക്കാന്‍ പുനര്‍ജ്ജനിപ്പിക്കാന്‍ വീണ്ടും
ഒരു മഴ പെയ്യട്ടെ

ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..


20 അഭിപ്രായങ്ങൾ:

  1. അപ്പൂപ്പന്താടി പോലെ പറന്നുയര്‍ന്ന
    ചിറകിനൊരു ഭാരം നല്‍കി താഴേക്കു വലിക്കാന്‍
    ഒരു മഴ പെയ്യട്ടെ

    മറുപടിഇല്ലാതാക്കൂ
  2. ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
    നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
    ഒരു മഴപെയ്യട്ടെ ..

    ആശംസകൾ ...
    വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    മറുപടിഇല്ലാതാക്കൂ
  3. And as a matter of fact, it s been pouring down…
    Just stopping by

    മറുപടിഇല്ലാതാക്കൂ
  4. മഴ പെയ്തു കൊണ്ടേയിരിക്കും...
    ഓര്‍‌മ്മകളുടെ മഴ മനസ്സില്‍‌
    എന്നും പെയ്തുകൊണ്ടേയിരിക്കും...
    ഒരു നേര്‍‌ത്ത കുളിരോടെ...
    നോവുന്ന സുഖത്തോടെ...
    മഴ പെയ്തു കൊണ്ടേയിരിക്കും...

    മറുപടിഇല്ലാതാക്കൂ
  5. മനോഹരമായ വാക്കുകൾ...
    എഴുത്തെന്ന ലഹരിയില് തൂലികയെയും മുറുകെ പിടിച്ച് കുളി൪മഴയെ പോലെ ഇളംങ്കാറ്റിനൊപ്പം പെയ്തുകൊണ്ടേയിരിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  6. മഴ ഇല്ലാതാകുന്നില്ല ഒന്നിനെയും മഴ മുളപ്പിക്കുക മാത്രമേ ചെയ്യൂ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൂര്‍ണ്ണമായും അങ്ങനെ പറയാന്‍ ആവില്ല ..ചിലതൊക്കെ മഴയില്‍ ഇല്ലാതെ ആവും ..നന്ദി സുഹൃത്തേ ..ഈ അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  7. ചിതയിലെരിഞ്ഞ വിറകിനുള്ളില്‍ ആത്മാവിനെ
    കുളിര്‍പ്പിക്കാന്‍ പുനര്‍ജ്ജനിപ്പിക്കാന്‍ വീണ്ടും
    ഒരു മഴ പെയ്യട്ടെ

    ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
    നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
    ഒരു മഴപെയ്യട്ടെ ..-----------------super lines

    മറുപടിഇല്ലാതാക്കൂ
  8. അഭിനന്ദനങ്ങൾ ..
    http://www.vithakkaran.blogspot.in/

    മറുപടിഇല്ലാതാക്കൂ
  9. സുന്ദരമായിരിക്കുന്നു.. മഴപെയ്തുമാനം തെളിഞ്ഞനേരം എന്ന പാട്ട് ഓർമ്മവരുന്നു.....................

    മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...