2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

ചില നേരുകള്‍

കരച്ചിലുകള്‍ 

ഗ്ലിസറിന്‍ ഒഴിച്ച് ശാലിനി
സീരിയലില്‍ കരഞ്ഞു
എന്‍റെ ഭാര്യ സങ്കടം
സഹിക്കവയ്യാതെ കരഞ്ഞു

എന്‍റെ മകന്‍ ഗ്ലിസറിനില്ലാതെ
പാലിനുവേണ്ടി കരഞ്ഞു
എന്‍റെ ഭാര്യ അവനെ
എന്നെ ഏല്‍പ്പിച്ചു സീരിയല്‍ കണ്ടു

ദാമ്പത്യം 

ആരൊക്കെയോ ചേര്‍ന്നൊരു
കടലാസില്‍ ഒപ്പിടീച്ചപ്പോള്‍
ഞങ്ങള്‍ക്കൊരു ദാമ്പത്യമായ്

ആരും അറിയാത്ത വഴക്കുകള്‍
മതിലുകളായപ്പോള്‍ ഞങ്ങള്‍
മറ്റൊരൊപ്പിലത് തീര്‍ത്തു


പീഡനം

അറിയാതെ കാലിടറി
അവരുടെ മേല്‍ വീണതും
മഹിളകള്‍ ബഹളമായ്
പീഡനം .... പീഡനം

അറിഞ്ഞവള്‍ മാനം
പണയപ്പെടുത്തിയിന്ന്
ബഹളമില്ല മഹിളെ
ഇത് പീഡനമല്ല പോലും

ഗുരുശിഷ്യന്‍ 

ആ എന്നെഴുതു മകനെയെന്നാശാന്‍
ആ എനിക്കറിയാമെന്നവന്‍
ആര് പഠിപ്പിച്ചു നിന്നെയെന്നാശാന്‍
അത് സിനിമയില്‍ വട്ടത്തില്‍ കണ്ടതാ
അത് ആ അല്ല മകനെ എ എന്നാശാന്‍
കാര്യമറിയാന്‍ എന്ത് ആ എന്ന് ശിഷ്യന്‍





12 അഭിപ്രായങ്ങൾ:

  1. നേരുകള്‍ നേരുകള്‍ എല്ലാം നേരുകള്‍

    മറുപടിഇല്ലാതാക്കൂ
  2. കരച്ചിലുകള്‍, ദാമ്പത്യം ഇഷ്ടപ്പെട്ടു :) അതേ, നേരുകള്‍ തന്നെ!

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം...
    ദാമ്പത്യത്തിന്‍റെ നേരുകള്‍ ഇഷ്ട്ടപ്പെട്ടു..
    :)

    മറുപടിഇല്ലാതാക്കൂ
  4. പീഡനം നന്നായിട്ടുണ്ട്.
    ഏറെകുറെ 'പീ' എന്ന് കേൾക്കുമ്പോൾ തന്നെ, ബാക്കി മാലോകർ പൂരിപ്പിച്ചോളും.

    മറുപടിഇല്ലാതാക്കൂ
  5. ദീപ .നന്നായിട്ടോ ...വളരെ ചെറിയ വരികള്ക്കും മനസ്സിനെ സ്പര്ശിക്കാനാകും

    മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...