2012, ജൂലൈ 9, തിങ്കളാഴ്‌ച

സീതായണം

മാതൃ ഗ൪ഭത്തിലേക രേണുവായ്‌
ഒടുവിലൊരു ശിശുവായ് പിറന്നതും
ജീവനും ജീവിതവും എന്നെന്നും
ഏകാന്ത പഥികനാം മാനുജനായി
ശിശിരത്തില്‍ ഒന്ന് വിറുങ്ങലിച്ചും
നേര്‍ത്ത വര്‍ഷത്തിലൊന്ന് കുളിര്ന്നും
യാത്ര തുടരവേ പിന്തുടരുവാനായ്
കുളിര്‍ക്കാറ്റു പോലും മടിച്ചതെന്തേ
അഗ്നിതര്പ്പം ചെയ്തു ശുദ്ധി വരുത്തി
ശ്രീരാമന്റെ സീതയായ് വാഴിച്ചവര്‍
ശുദ്ധി നശിച്ച കാഞ്ചനം പോലെ
ഇന്നെപ്പോഴോ കാട്ടിലുപെക്ഷിച്ചുവോ
എഴയായ് കേഴുന്നു മാനവ നീ
കേള്‍ക്കുകെന്റെ നേര്‍ത്ത വിലാപം
ഞാന്‍ നിന്റെ സീത....ഈ യുഗത്തിന്റെ
ഭാഗമാം രാമായണത്തിലെ സീത
പാടിപ്പുകഴ്ത്തിയ മാലോകരെവിടെ
വീടെവിടെ...കുളിരെവിടെ
കൂട്ടിന്നുവന്ന കൈതപ്പൂ മണം എവിടെ
കാഞ്ചന സീതയാം ഞാനിന്നു വൃഥാ
കാനന സീതയായ് മാറിയല്ലോ
ലോകരെ രാമന്റെ സീതയിവള്‍
ഏകാന്തതയില്‍ ഉറങ്ങുന്നവള്‍
രാമനെവിടെയോ ലോകമെവിടെയോ
ഈ ആരണ്യകത്തില്‍  എന്‍
ഏകാന്തതയും ഈ തമസ്സും
ജീവിചിരിക്കുന്നീ  സീതയെന്നോതുവാന്‍
വൈതരണിയായ്‌ ഈ കാറ്റും 

4 അഭിപ്രായങ്ങൾ:

 1. സീതാപക്ഷത്തുനിന്നൊരു വീക്ഷണം...അല്ലേ?
  നന്നായിട്ടുണ്ട്, ഇനിയും നന്നാക്കുകയും ചെയ്യാം
  ആശംസകള്‍

  Please disable 'word verification'

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വളരെ നന്ദി ....ഇനിയും കാണാം ...നന്നാക്കാന്‍ ശ്രമിക്കുകയും ആവാം .....

   ഇല്ലാതാക്കൂ
 2. ശ്രദ്ധയില്ലാതെ എഴുതിയത് കൊണ്ടുള്ള എല്ലാ പിഴവുകളും ഉള്ള കവിത. ഇതേ ആള്‍ തന്നെ മനസ്സ് ഒരു പാഴ്വസ്തു എന്ന നല്ല കവിത എഴുതിയല്ലോ ? ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...