2012, ജൂൺ 3, ഞായറാഴ്‌ച

മനസ്സ്

മനസ്സ് ...വെറുമൊരു പാഴ്വസ്തു...
പഴം തുണി ചുരുട്ടിയെറിഞ്ഞ ..
പുകഞ്ഞു തീരാത്ത നീറുന്ന അഗ്നികുണ്ഡം

ജീവിതം പഠിപ്പിച്ച മനസ്സ്...ജീവനെ തകര്‍ത്ത
പേറുന്ന നോവാം ഭാരങ്ങളുടെ കൂടാരം
അതോ വെറും തോന്നലുകള്‍ മാത്രമോ

മനസ്സെന്നു ഒന്നെനിക്ക് ഉണ്ടോ
ഉണ്ടെങ്കില്‍ നിന്നെ അറിയാന്‍ എനിക്കാവില്ലേ
നിനക്കെന്നെ അറിയാന്‍ ആവില്ലേ?

അമ്മയെ നോവിക്കാന്‍ ഈ മനസ്സ് പറഞ്ഞതല്ലേ
അമ്മയെ സ്നേഹിച്ചതുമീ മനസല്ലേ
അമ്മയ്ക്കും ഈ മനസ്സില്ലേ?

പേറുന്ന ജീവിത ഭാണ്ഡം വലിച്ചു എറിഞ്ഞാലോ
സന്തോഷം എന്തെന്ന് അറിഞ്ഞാലോ
ഈ മനസ്സിനെ സ്നേഹിച്ചാലോ

മനസ്സേ എന്റെ ചോദ്യം നിന്നോടല്ലേ
നിനക്കെന്നെ അറിയാന്‍ ആവുമോ?
മനസ്സേ നിയെന്നെ കൈ വിടുമോ

8 അഭിപ്രായങ്ങൾ:

 1. kavitha nannaayi
  kunnikkuruvenna
  thalakkurippum
  blogil cherunnu
  veendum varaam
  Yezhuthuka
  Ariyikkuka

  PS/ Please remove the word verification here

  മറുപടിഇല്ലാതാക്കൂ
 2. മനസ്സു കൈവിടാതിരിക്കട്ടെ. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി സുഹൃത്തേ ....വീണ്ടും കാണാം

   ഇല്ലാതാക്കൂ
  2. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

   ഇല്ലാതാക്കൂ
 3. മനസ്സിനോട് കുറച്ചു നേരം മിണ്ടാതെ ഇരിക്കാന്‍ പറ..എന്നിട്ട് അമ്മയെ സ്നേഹിക്ക്..

  മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...