2013, ഡിസംബർ 21, ശനിയാഴ്‌ച

യാത്രാ മൊഴി

തമസ്സെന്‍റെ ചുറ്റുമൊരു വേലി തീർത്തു
കുളിരതിലിടയ്ക്കിടെ മുള്ളുപോല്‍ പടര്‍ന്നു
എകാന്തതയുമിരമ്പിയടുത്തെന്നിലേക്കായ്
നിശബ്ദമാമീരാവുമെന്നെ തനിച്ചാക്കുന്നുവോ

ഇനി വയ്യ തുടരുവാനീ വിധി വീണ്ടും
തിരുത്തി ജയിക്കുവാൻ നിനച്ചിറങ്ങി ഞാൻ
ക്ഷമിക്ക നീ പ്രിയാ യാത്രയാകട്ടെ ഞാൻ
തിരിച്ചു വന്നിടാമടുത്തജന്മത്തിലായ്

കൂടെയെന്നൊരാവർത്തി പറഞ്ഞതും
കൂടെയാരുമില്ലായ്കയിലുപേക്ഷിച്ചതും
ഉറഞ്ഞലാവയൊരു മിഴിനീരായൊഴുക്കി
എനിക്ക് നീയെന്നുറക്കെക്കരഞ്ഞതും

നീയെവിടെ നിന്നോര്‍മ്മകളെവിടെ
വിഴുപ്പായ് വലിച്ചെറിയപ്പെടുകയോ
അഴുക്കായ് തുടച്ചുമാറ്റപ്പെടുകയോ
അകലേക്കൊഴുകിയകന്നതോ ആവാം

അറിക നീ നിനക്കായ്‌ ഞാൻ തന്നോ-
രറിവില്ലായ്മയല്ലെൻ പ്രണയം
മനസ്സ് മനസ്സിനെയറിഞ്ഞ രാവിൽ
മനസ്സറിഞ്ഞേകിയ ഭിക്ഷയീ ജീവൻ

പകരമൊരാളെനിക്കു വേണ്ടിയോ
പകര്‍ന്നു തന്നത് പകുത്തു നല്കുവാൻ
പ്രാണനെ പറിച്ചു ഭിക്ഷയേകുവാൻ
ക്ഷമിക്ക നീ മമ പ്രണയമിതല്ല പ്രിയാ

പ്രിയന്‍റെ മാറിലായ് തലചായ്ച്ചുറങ്ങുവാൻ
പ്രിയമായോരുണ്ണിക്കമൃതേകുവാനായ്
തിരിച്ചു വന്നിടാമടുത്ത ജന്മത്തിലായ്
ക്ഷമിക്ക നീ പ്രിയാ യാത്രയാകട്ടെ ഞാൻ   

27 അഭിപ്രായങ്ങൾ:

  1. അടുത്ത ജന്മവും കാത്തുവെക്കുക വാക്കുകള്‍ പകര്‍ന്നിടാന്‍

    മറുപടിഇല്ലാതാക്കൂ
  2. കവിത വായിച്ചു - കൂടുതൽ വിലയിരുത്താൻ അറിയില്ല

    മറുപടിഇല്ലാതാക്കൂ
  3. ഈ ടെമ്പ്ലേറ്റ് വായനാസുഖം കുറക്കുന്നു ,കൊള്ളാം വരികള്‍

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2013, ഡിസംബർ 21 10:36 PM

    ഉന്‍മാദത്തിന്‍റെ ഈ യാത്ര ഞാന്‍
    സ്വയം തിരഞ്ഞെടുത്തതല്ല.
    കാലം എനിക്ക്
    സമ്മാനിച്ച അഭയമാണത്.
    എന്‍റെ മറവിയില്ലായ്മക്ക്
    ഔഷധിയാണീ ഉന്മാദം
    ഓരോ കണ്ണുകളിലും
    ഇരയുടെ വിലാപങ്ങളും
    വേട്ടക്കാരന്‍റെ ആക്രോശങ്ങളും
    ഞാന്‍ വായിച്ചെടുക്കുന്നു.
    അതുകൊണ്ട് കാറ്റിന്‍റെ
    ഈ ഉന്മാദ രഥ്യകളിലൂടെ
    ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു.

    _________________________എഅയ്യപ്പന്‍

    മറുപടിഇല്ലാതാക്കൂ
  5. അറിയില്ല, എന്തെങ്കിലും വിശദമായി പറയുവാന്‍.
    എഴുത്തു നന്നായിരിക്കുന്നു. ആശംസകള്‍ ദീപ്‌സ്‌

    മറുപടിഇല്ലാതാക്കൂ
  6. നീയെവിടെ നിന്നോര്‍മ്മകളെവിടെ
    വിഴുപ്പായ് വലിച്ചെറിയപ്പെടുകയോ
    അഴുക്കായ് തുടച്ചുമാറ്റപ്പെടുകയോ ??

    അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  7. യാത്രാമൊഴി ചൊല്ലി പോയതെങ്ങു നീ
    പോയതെങ്ങു നീ

    മറുപടിഇല്ലാതാക്കൂ
  8. പ്രണയം വേര്‍പാട് അടുത്ത ജന്മത്തില്‍ ഒത്തൊരുമിക്കാം എന്ന പ്രതീക്ഷയോടെ പ്രിയപെട്ടവന്‍റെ അരികിലേക്കുള്ള യാത്ര ഈ .വിഷയം വേണ്ടുവോളം വായിച്ചതു കൊണ്ട് കവിതയില്‍ ഒരു പുതുമയും തോന്നിയില്ല .കവിത എഴുതുവാനുള്ള ഈ കഴിവിനെ വേണ്ടുവോളം പ്രയോജനപെടുത്തുക .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. പ്രിയന്റെ മാറിലായ തലചായ്ച്ചുറങ്ങിടുവാൻ പ്രിയമായൊരുണ്ണിക്ക് അമൃതേകിടുവാൻ നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...