2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

മൂകത


മൂകത ...ശാപമോ സഹായമോ..

തിരിച്ചവിന്റെ ലോകത്ത്

തിരിച്ചറിയപ്പെടാത്ത തീരത്ത്

മൂകതയെനിക്ക് തുണയായി വന്നതും

നിയും ഞാനും അടുത്തപ്പോള്‍

നമ്മുക്കിടയില്‍ ഒരു ശല്യം ആയതും

പിന്നീടു നമുക്കിടയില്‍ എപ്പോള്‍ ഒക്കെയോ

ആഗ്രഹിക്കാതെ കടന്നു വന്നു

നമ്മുടെ പ്രണയം പകര്‍ന്നു കൊടുത്തതും

ഈ മൂകത തന്നെ ആയിരുന്നില്ലേ

ഒടുവിലാ ക്യാമ്പസ് പ്രണയം

 അവസാനിപ്പിച്ച്‌ പടിയിറങ്ങാന്‍ ഒരുങ്ങവേ

 തിരിഞ്ഞു നോക്കി നീയെന്നോട്‌ പറഞ്ഞതും

കരഞ്ഞതും മൂകമായിരുന്നില്ലേ

ഇന്നും ഈ മൂകത ഒരു ശാപം പോലെ

എന്നില്‍ ജനിച്ചു നിന്നില്‍ മരിക്കുന്നു

നീയുണ്ടെങ്കില്‍ എന്നില്‍ നിന്നും

അകന്നു പോയിരുന്ന  ഈ മൂകത

അതെന്നെ വല്ലാതെ വേട്ടയാടുന്നു

വരൂ..നമുക്ക് വീണ്ടും ആ മൂകതെയെ

പ്രണയിക്കാം ഒരിക്കല്‍ കൂടി

ആ മരത്തിന്‍ ചുവട്ടിലിരുന്നു

മൂകമായ് സ്നേഹിക്കാം

2 അഭിപ്രായങ്ങൾ:

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...