2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

അന്നും ..ഇന്നും

അന്ന് 

പ്രണയ നിര്‍ഭരമായിരുന്നു വാക്കുകള്‍ 
ഗാമായിരുന്നു ആലിംഗനം 
നിദ്രാവിഹീനമായിരുന്നു രാവുകള്‍ 
വസന്തമായിരുന്നു സ്വപ്നങ്ങളില്‍ 
കാമം നിറഞ്ഞിരുന്നു അധരങ്ങളില്‍ 
സുഗന്ധം നിറഞ്ഞു നിന്നിരുന്ന ശരീരം 
ദിനങ്ങള്‍ വേഗം കൂടിയിരുന്നു 
യാത്രകള്‍ ദൈര്‍ഘ്യം കുറഞ്ഞിരുന്നു 
സ്നേഹം തുളുമ്പി നിന്നിരുന്ന നിമിഷങ്ങള്‍ 
മിഴികളില്‍ പ്രകാശം തങ്ങി നിന്നിരുന്നു 
ജീവിതം പ്രത്യാശാ  പൂര്‍ണ്ണമായിരുന്നു 

ഇന്ന് 

പ്രണയമെന്ന വാക്കിനെ അന്വേഷിക്കുന്നു 
ആലിംഗനത്തിന്റെ ചൂട് മറന്നു 
രാവുകളില്‍ നിദ്ര വന്നു പോകുന്നത് അറിയുന്നില്ല 
സ്വപ്നങ്ങളില്‍ വിയര്‍പ്പു ഗന്ധം നിറഞ്ഞു 
കാമം ജനിക്കാത്ത മരുഭൂമിയായ് അധരങ്ങള്‍ 
ശരീരം വെറും മാംസ പിണ്ഡമായി 
ദിനങ്ങള്‍ ഒച്ച്‌ പോലെ ഇഴഞ്ഞു നീങ്ങുന്നു 
യാത്രകള്‍ ദൈര്‍ഘ്യം കൂടി വന്നു 
സ്നേഹം അന്യമായ് തീര്‍ന്നു 
കണ്ണിലെ വെളിച്ചം അണഞ്ഞിരിക്കുന്നു 
ജീവിതം പ്രത്യാശ എന്നൊരു വാക്കിനെ 
വൃഥാ അന്വേഷിക്കുന്നു 

10 അഭിപ്രായങ്ങൾ:

  1. സ്പന്ദനത്തിലെ നീയും നിലാവേ എന്ന കഥയോട് ഈ കവിതയും ചേർത്ത് വെക്കാം..... കവിതക്ക് കൂടുതൽ മിഴിവ്.....

    മറുപടിഇല്ലാതാക്കൂ
  2. ശുഭപ്രതീക്ഷയോടെ മുന്നേറാന്‍ കഴിയട്ടെ :)

    മറുപടിഇല്ലാതാക്കൂ
  3. പ്രായം ഒരുപാടായില്ലേ..,
    അതുകൊണ്ടായിരിക്കും...

    പ്ലിംഗ്

    മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...