2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

രാത്രി


ഭയാനകമാം കരാള വേഷം നല്‍കി
നിശയുടെ കരിമ്പടം പുതപ്പിച്ചു രാത്രിയെ
ഭീകര പരിവേഷം നല്കിയതാരോ
നിന്റെ മറവില്‍ മാനം പണയം വെച്ച
നിശാ സുന്ദരീ പുഷ്പങ്ങളോ ..വെറും-
ബാല്യം പറിച്ചെടുത്താരുടെയോ കാമ-
വെറി തീര്‍ക്കുവാന്‍ നല്‍കിയ
ഭ്രിഷ്ട മനുജ ജന്മങ്ങളോ അതോ
ആരുമറിയാതെ ആരുടെയോ ധനം
സ്വന്തമാക്കി സ്വപ്നകൊട്ടാരം കെട്ടി
അതിനു മുകളിലിരുന്നു ഞാന്‍
ലോകത്തിന്നധിപന്‍ എന്ന് മുറവിളി -
കൂട്ടി ആടി തിമിര്‍ത്തവനോ..
തസ്കരനെന്നോരോമന പേര്‍
സ്വായത്തമാക്കി എന്നറിയാതെ
സ്വത്തപഹരിച്ചവര്‍ സ്വന്തം -
രക്തത്തെ തീര്‍ക്കുവാനായോ
ആര് നിനക്കീ പരിവേഷം ഏകി
രാത്രീ സുന്ദരിയാം നിന്റെ
സുഗന്ദമേറും കാര്കൂന്തലറിയാതെ
തേനൂറും പവിഴാധരമറിയാതെ
ആര് നിന്നെയീ കറുപ്പില്‍ മുക്കി
ആര് നിനക്കീ ഭീകരത നല്‍കി
അറിയുക നീ എങ്കിലും നിന്നെ -
അറിയുന്ന ഞാന്‍ മാത്രമിവിടെ
നിന്നെ തലോടി മനോഹരിയാക്കാന്‍
വെന്ച്ചന്ദ്രനായ് നിന്റെ കാവല്‍

7 അഭിപ്രായങ്ങൾ:

  1. ആര്‍ നിനക്കീ പരിവേഷമേകീ
    രാത്രീ ,
    സുന്ദരിയാം നിന്റെ
    സുഗന്ധമേറും കാര്‍ കൂന്തലറിയാതെ
    തേനൂറും പവിഴാധരമറിയാതെ
    ആര്‍ നിന്നെയീ കറുപ്പില്‍ മുക്കി
    ആര്‍ നിനക്കീ ഭീകരത നല്‍കി
    അറിയുക നീയെങ്കിലും നിന്നെ
    അറിയുന്ന ഞാന്‍ മാത്രമിവിടെ
    നിന്നെ തലോടി മനോഹരിയാക്കാന്‍
    വെണ്‍ചന്ദ്രനായ് നിന്റെ കാവല്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല സുന്ദരമായ വരികളാണല്ലോ. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  3. ദീപ എന്ന ആതിരെ... ആദ്യമെ തന്നെ പറയട്ടെ വളരെ മനോഹരമായ ഒരു കവിത. ഈ കവിതയില്‍ ഒരു ലക്ഷ്യബോധം ഉണ്ടായിരുന്നു. ഒരു തീം ഉണ്ടായിരുന്നു. ഇന്ന് മിക്ക ബ്ലോഗ്‌ കവുതകളിലും കാന്നുന്ന വിഷയങ്ങളാണ് പ്രണയം, വിരഹം കാമം, അല്ലെങ്കില്‍ സ്നേഹം ഇവ. അവയില്‍ നിന്ന് അല്പം വെത്യസ്തമായ ഒരു തീം എടുത്തിരിക്കുന്നു എന്നത് തന്നെ ആണ് ആദ്യ പ്ലസ്‌.; പിന്നെ തുടക്കം മുതല്‍ ഒടുക്കം മുതല്‍ ആ ചട്ടക്കൊടില്‍ നിന്നും പുറത്തു വന്നതും ഇല്ല. മനോഹരം.
    ഇപ്പോള്‍ നിസംശയം പറയാം. രാത്രിയെ ഭീകരിയാക്കിയത് അവളുടെ മറവില്‍ ലാഭം തേടി ഇറങ്ങുന്ന മനുഷ്യന്‍ തന്നെ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. vignesh.229@hotmail.com ഇതിലേക്ക്‌ മെയില്‍ അയക്കുക പുതിയ പോസ്റ്റുകള്‍...

    മറുപടിഇല്ലാതാക്കൂ
  5. നല്ല ആശയം. മൂന്നാമത്തെ ഭാഗം ഗംഭീരമായി. ആശയം വരികളില്‍ പകര്‍ത്തുന്നതില്‍ മൂന്നാമത്തെ ഭാഗത്ത്‌ കാണിച്ച മികവ്‌ ആദ്യ രണ്ടു ഭാഗങ്ങളിലും പ്രകടമാക്കിയിരുന്നെങ്കില്‍ ഇത് ഒരു സംഭവമായിരുന്നു. രാത്രിയെ ഇത്ര വ്യത്യസ്തമായി കണ്ട കാഴ്ച്ചപ്പാടിന് പ്രണാമം. കവിത ദീപക്ക് വഴങ്ങുന്ന മാധ്യമാമാനെന്നു തെളിയിച്ചു.

    മറുപടിഇല്ലാതാക്കൂ
  6. ഒരുപാട് നന്ദി എന്‍റെ പ്രിയ സുഹൃത്തുകള്‍ക്ക്

    മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...